‘പൂതന’ പരാമർശം: മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ് നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

136

പൂതന പരാമർശത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ് നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ജി സുധാകരന്റെ പരാമർശം മാതൃകാ പെരുമാറ്റച്ചത്തിന്റെ ലംഘനമല്ലെന്ന് ടീക്കാറാം മീണ വ്യക്തമാക്കി. അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാനാണ് മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പരാതി നൽകിയത്. വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ടീക്കാറാം മീണ ആലപ്പുഴ കളക്ടറോടും ഡിജിപിയോടും നിർദ്ദേശിച്ചിരുന്നു.