ഉത്തേജകമരുന്ന്; ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷെറോണിന് നാലുവര്‍ഷം വിലക്കേർപ്പെടുത്തി

177

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷെറോണിന് നാലുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഡ്രോസ്റ്റാനൊണോലി, മെറ്റെനൊണോലി എന്നീ സ്റ്റിറോയ്ഡുകള്‍ നിര്‍മല ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.

ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മരുന്ന് പരിശോധന നടത്തുന്ന അത്‌ലറ്റിക് ഇന്റഗ്രിറ്റി യൂണിറ്റ് നിര്‍മലയുടെ മരുന്ന് പരിശോധന പോസിറ്റീവാണെന്ന് വ്യക്തമാക്കിയതോടെയാണ് വിലക്ക് വന്നത്.