ഐഎസ്എൽ: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകർത്ത് ചെന്നൈ

80

ഐഎസ്എല്ലിൽ മുന്‍ ചാംപ്യന്‍മാരായയ ചെന്നൈയ്ന്‍ എഫ്‌സി കരകയറുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ചെന്നൈ വിജയം കൊയ്തു. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈ തകര്‍ത്തുവിട്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ചെന്നൈ രണ്ടു ഗോളുകളും നേടിയത്.

വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്തുകയും ചെയ്തു. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു കയറി. കേരള ബ്ലാസ്റ്റേഴ്‌സിനെ ഒരു സ്ഥാനം താഴേക്ക് ഇറക്കിയാണ് ചെന്നൈയുടെ മുന്നേറ്റം. അതേസമയം, കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കളിച്ച നോര്‍ത്ത് ഈസ്റ്റ് ഇത്തവണ അവസാന സ്ഥാനത്തിനു തൊട്ടു മുകളില്‍ പതറുകയാണ്. 11 പോയിന്റ് മാത്രമാണണ് ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ സമ്പാദ്യം.