പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ: തന്നെ റബ്ബർ സ്റ്റാമ്പ്‌ ആക്കാനാവില്ല

74

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാൻ ഉദ്ദേശിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനൻസിൽ ഒപ്പിടാനില്ലെന്ന് എന്തുകൊണ്ട് നിലപാടെടുത്തു എന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിൽ നിര്‍ത്തിയാണ് ഗവര്‍ണറുടെ വിശദീകരണം.
കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോൾ ലംഘനമാണ്. ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഗവർണ്ണർ പറഞ്ഞു.