ഈ ഭക്ഷണം കഴിക്കാനായി യുവതി ചെലവിട്ടത് 7ലക്ഷം രൂപ ! എന്താണ് ഭക്ഷണം എന്നറിയാമോ?

162

ഇതൊരു വല്ലാത്ത ഭക്ഷണം ആയിപ്പോയി ഇത് !
ടാല്‍ക്കം പൗഡറാണ് ഇംഗ്ലണ്ട് സ്വദേശിനി ലിസ ആന്‍ഡേഴ്സണിന്റെ ഇഷ്ടഭക്ഷണം. 44കാരിയായ ലിസ ഒരു ദിവസം 200 ഗ്രാം പൗഡര്‍ വരെ ലിസ കഴിക്കും. പൗഡര്‍ വാങ്ങാനായി മാത്രം ഏഴ് ലക്ഷത്തില്‍ അധികം രൂപ ചെലവഴിച്ചിട്ടുണ്ട്. ഒരാഴ്ച ഏകദേശം 1000 രൂപയോളം പൗഡറിനായി വേണം. ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ പൗഡറാണ് ഏറെ ഇഷ്ടം.

2004 മുതലാണ് ലിസ പൗഡർ ഇഷ്ട ഭക്ഷണമാക്കി തുടങ്ങിയത്. തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ സമയമായിരുന്നു അത്. കുഞ്ഞിനെ ഒരുക്കുന്നതിനായി പൗഡര്‍ ഇട്ടുകൊടുത്തപ്പോഴാണ് അത് ഭക്ഷിക്കണമെന്ന് ആദ്യമായി തോന്നിയതെന്ന് ലിസ പറയുന്നു. ഇപ്പോള്‍ ഓരോ മുപ്പത് മിനിറ്റ് കൂടുമ്ബോഴും പൗഡര്‍ അറിയാതെ കൈയിലെടുത്തു പോകും. രാത്രിയിലാണ് പൗഡറിനോടുള്ള കൊതി കൂടുതല്‍ തോന്നുന്നത്.

ചികിത്സ കൊണ്ടൊന്നും ലിസയ്ക്ക് മാറ്റമുണ്ടായില്ല . ‘എനിക്ക് ഇതില്ലാതെ പറ്റില്ല, ആ മണം എന്നെ ആകര്‍ഷിക്കുന്നു. പൗഡര്‍ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു’- ലിസ പറഞ്ഞു.

ലിസ എപ്പോഴും ബാത്ത് റൂമില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് കാര്യം ചോദിച്ചപ്പോഴാണ് തന്റെ ഇഷ്ടഭക്ഷണത്തെ പറ്റി ലിസ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ ലിസയ്ക്ക് ‘പിക്കാ സിന്‍ഡ്രോം’ എന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തി. പെയിന്റ്, പൊടി, ചെളി തുടങ്ങിയവ കഴിക്കാന്‍ കൊതി തോന്നുന്ന രോഗമാണിത്.