ഐപിഎൽ : ബൗളിംഗ് മികവിൽ കൊൽക്കത്തയെ തറപറ്റിച്ച് ചെന്നൈ

10

പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള അങ്കത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനു തകര്‍പ്പന്‍ ജയം. പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഏഴു വിക്കറ്റിന് സിഎസ്‌കെ തുരത്തുകയായിരുന്നു. തികച്ചും ഏകപക്ഷീയ വിജയമാണ് ചാംപ്യന്‍മാര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആറിന്റെ ശക്തമായ ബാറ്റിങ് നിരയെ 108 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ചെന്നൈ ജയമുറപ്പിച്ചിരുന്നു.

17.2 ഓവറില്‍ മൂന്നു വിക്കറ്റിന് ചെന്നൈ ലക്ഷ്യം മറികടക്കുകയും ചെയ്തു. ഫഫ് ഡു പ്ലെസി (43*), അമ്പാട്ടി റായുഡു (21) എന്നിവരാണ് സിഎസ്‌കെയുടെ പ്രധാന സ്‌കോറര്‍മാര്‍. ഷെയ്ന്‍ വാട്‌സന്‍ (17), സുരേഷ് റെയ്‌ന (14) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി. ഈ വിജയത്തോടെ കെകെആറിനെ പിന്തള്ളി ചെന്നൈ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.