HomeNewsLatest Newsമോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ല? വിമർശനവുമായി ഹൈക്കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ല? വിമർശനവുമായി ഹൈക്കോടതി

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ ചോദ്യം. 2012-ൽ വനം വകുപ്പ് റജിസ്റ്റർ ചെയ്ത കേസിൽ ഏഴ് വർഷം കഴിഞ്ഞിട്ടും കേസിൽ തീർപ്പ് കൽപിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ പുതുതായി ആരെയും കക്ഷി ചേരാൻ കോടതി അനുവദിച്ചില്ല. കേസ് നടക്കുന്ന മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഹൈക്കോടതി കേസിന്‍റെ റിപ്പോർട്ട് വിളിപ്പിച്ചു. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.

2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്‍റെ തുടക്കം. മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്‍ഡ് നടത്തിയത്. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്‍റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments