HomeNewsShortലൈംഗിക പീഡനക്കേസിൽ ബിനോയ്‌ കോടിയേരിക്ക് തിരിച്ചടി: രക്തസാംപിൾ ഇന്നുതന്നെ നൽകണമെന്ന കർശന നിർദേശവുമായി മുംബൈ കോടതി

ലൈംഗിക പീഡനക്കേസിൽ ബിനോയ്‌ കോടിയേരിക്ക് തിരിച്ചടി: രക്തസാംപിൾ ഇന്നുതന്നെ നൽകണമെന്ന കർശന നിർദേശവുമായി മുംബൈ കോടതി

ലൈംഗിക പീഡനക്കേസിൽ ബിനോയ്‌ കോടിയേരി ഡിഎൻഎ പരിശോധയ്ക്കുള്ള രക്ത സാമ്പിളുകൾ നാളെ തന്നെ നൽകാൻ ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കവെയാണ് ഡിഎൻഎ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ്‌ മുൻകൂര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിൽ വാദിച്ചത്. ഇന്നു തന്നെ രക്തസാമ്പിൾ നൽകണമെന്നാണ് കോടതി നിര്‍ദ്ദേശം. രണ്ടാഴ്ചക്കകം ഡിഎൻഎ പരിശോധനാ ഫലം മുദ്രവച്ച കവറിൽ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments