HomeNewsLatest Newsജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്; സർക്കാരിന് കനത്ത തിരിച്ചടി

ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്; സർക്കാരിന് കനത്ത തിരിച്ചടി

ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കാരണം പറയാതെ സര്‍വ്വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയില്‍മേലാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടി എടുത്തിരിക്കുന്നത് . ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ഇത്രകാലം എങ്ങനെയാണ് സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് എന്ന് ജേക്കബ് തോമസിന്‍റെ അഭിഭാഷകന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനോട് ചോദിച്ചു . സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങളുണ്ടെന്നിരിക്കെ തുടര്‍ച്ചയായ സസ്പെന്‍ഷന്‍ നിയമവിരുദ്ധമായ നടപടിയാണെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തി . അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നും ട്രൈബ്യൂണലിന്‍റെ ഡിവിഷന്‍ ‍ബെഞ്ച് ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments