നെടുങ്കണ്ടം കസ്റ്റഡി മരണം: റീപോസ്റ്മോർട്ടത്തിൽ വൻ വഴിത്തിരിവാകുന്ന കണ്ടെത്തലുകൾ ! പുതിയ തെളിവുകൾ ഇങ്ങനെ:

113

പോലീസിനു ഏറെ നാണക്കേടുണ്ടാക്കിയ നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകത്തിൽ റീപോസ്റ്റ്‍മോർട്ടത്തിലൂടെ പുറത്തു വരുന്നത് നിർണായക വിവരങ്ങൾ. നേരത്തേ പോസ്റ്റ്‍മോർട്ടം നടത്തിയപ്പോൾ കണ്ടെത്താത്ത കൂടുതൽ പരിക്കുകൾ റീപോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തി. കാലുകൾ ബലമായി അകത്തിയതിന്‍റെ പരിക്കുകളുണ്ട് മൃതദേഹത്തിൽ. നെഞ്ചിന്‍റെയും തുടയുടെയും വയറിന്‍റെയും പിന്നിൽ പരിക്കുകളുണ്ട്. ഈ പരിക്കുകൾ മരണകാരണമായേക്കാമെന്ന് റീപോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

രാജ്‍കുമാറിന് കസ്റ്റഡിയിലോ പുറത്തോ ഏറ്റ മർദ്ദനം അതുകൊണ്ടുതന്നെ മരണകാരണമായേക്കാമെന്നും റീ പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ന്യൂമോണിയ കാരണമാണ് രാജ്‍കുമാർ മരിച്ചതെന്നാണ് നേരത്തേ പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയിരുന്നത്. രാജ്‍കുമാറിന്‍റെ ദേഹത്ത് ആന്തരിക മുറിവുകളുണ്ടായിരുന്നെന്നും ഗുരുതരമായ അണുബാധ ഇവയ്ക്ക് ബാധിച്ചതിന് ശേഷം ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്നുമായിരുന്നു നേരത്തേയുള്ള കണ്ടെത്തൽ.

കടപ്പാട് : ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺലൈൻ