HomeNewsLatest Newsവിദ്യാർത്ഥികളായ കാൻസർ രോഗിയെയും സഹോദരനെയും തല്ലിച്ചതച്ചതായി ആരോപണം: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ കേസ്

വിദ്യാർത്ഥികളായ കാൻസർ രോഗിയെയും സഹോദരനെയും തല്ലിച്ചതച്ചതായി ആരോപണം: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ കേസ്

വിദ്യാർത്ഥികളായ കാൻസർ രോഗിയെയും സഹോദരനെയും തല്ലിച്ചതചെന്ന ആരോപണത്തിൽ ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റിനും സംഘത്തിനുമെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് എ പി ഗംഗാധരൻ, രഞ്ചിത്ത്, സുരേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയാണ് കേസ്. തളിപ്പറമ്പ് പൂക്കോത്തുനടയിൽ ബുധനാഴ്ച വൈകിട്ട് അഞ്ചോടെ അക്രമത്തിനിരയായ തലശ്ശേരി ബ്രണ്ണൻ കോളേജ് മൂന്നാം വർഷ ബിരുദവിദ്യാർഥിയും കാൻസർ രോഗിയുമായ പുളിമ്പറമ്പ് വൈഷ്ണവത്തിൽ ഗോകുൽ കൃഷ്ണ (24)യുടെ മൊഴിയനുസരിച്ചാണ് കേസെടുത്തത്.

ഗോകുൽ കൃഷ്ണ ബസ് യാത്ര സാധ്യമല്ലാത്തതിനാൽ കാറിൽ അനുജൻ അർജ്ജുൻ കൃഷ്ണ (20) യോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം. സത്യപ്രകാശിന്റെ കെഎൽ 13എഎം 6001 ഇന്നോവ കാറിന് വളപട്ടണം പാലം മുതൽ സൈഡ് കൊടുത്തില്ലന്ന് ആരോപിച്ച് പൂക്കോത്ത് നടയിൽ വച്ച് ആർഎസ്എസ് – ബിജെപിക്കാരായ ഒരു സംഘമാളുകൾ കാർ തടഞ്ഞ് ഇരുവരെയും ക്രുരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഗോകുൽ കാൻസർ രോഗിയാണെന്ന് കേണപേക്ഷിച്ചിട്ടും അക്രമികൾ മർദ്ദനം നിർത്തിയില്ല എന്നു പരാതിയിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments