HomeNewsLatest Newsഅഞ്ച് വയസുകാരൻ സഹോദരന്റെ വെടിയേറ്റ് നാലു വയസുകാരി മരിച്ചു

അഞ്ച് വയസുകാരൻ സഹോദരന്റെ വെടിയേറ്റ് നാലു വയസുകാരി മരിച്ചു

ന്യൂയോര്‍ക്ക്: അഞ്ച് വയസുള്ള സഹോദരൻ അബദ്ധത്തിൽ വച്ച വെടിയേറ്റ് നാല് വയസുള്ള സഹോദരി മരിച്ചു. മുഖത്ത് വെടിയേറ്റ് വീട്ടിനുള്ളില്‍ മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്ക് പൊലീസ് പറഞ്ഞു. സെമി ഓട്ടോമറ്റിക് പിസ്റ്റള്‍ വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തി. സംഭവം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്നവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താന്‍ എല്ലാവരെയും ചോദ്യം ചെയ്ത് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. വെടിവെപ്പ് നടന്ന ശേഷം കുട്ടിയുടെ പിതാവിനെ കാണാതായി. ഫെബ്രുവരി 14 ന് ഇയാള്‍ ഫേസ്ബുക്കില്‍ ബുള്ളറ്റുകള്‍ നിറച്ച ബോക്‌സും പിസ്റ്റളിന്റെ ചിത്രവും അപ് ലോഡ് ചെയ്തതായും പൊലീസ് കണ്ടെത്തി.LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments