HomeNewsShortലിബിയൻ തീരത്ത് അഭയാർഥി ബോട്ട് ദുരന്തം; 400 മരണം

ലിബിയൻ തീരത്ത് അഭയാർഥി ബോട്ട് ദുരന്തം; 400 മരണം

റോം: ലിബിയന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ബോട്ട് ദുരന്തം. ആഴ്ചകള്‍ക്കുമുമ്പ് ലിബിയയില്‍നിന്ന് 27 പേരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞ് ചുരുങ്ങിയത് എട്ടുപേര്‍ മരിച്ചതായി ഫ്രാന്‍സിലെ സന്നദ്ധ സംഘടനയായ എസ്.ഒ.എസ് മെഡിറ്ററേനിയന്‍ വക്താവ് അറിയിച്ചു. കഴിഞ്ഞദിവസം, ലിബിയന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് 108 പേരെ രക്ഷപ്പെടുത്തിയെന്നും സംഘടന വ്യക്തമാക്കി. രക്ഷപ്പെട്ട മൂന്ന് വനിതാ അഭയാര്‍ഥികള്‍ക്ക് വെടിയേറ്റിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയ-ഇറ്റലി സമുദ്രാതിര്‍ത്തിക്കിടയില്‍ ഈ വര്‍ഷം 352 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ പലായന മധ്യേ മരണപ്പെട്ടുവെന്നാണ് കണക്ക്.

 
മെഡിറ്ററേനിയന്‍ കടലില്‍ ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി ഇറ്റാലിയന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചു. എന്നാല്‍ എത്ര പേരാണ് അപകടത്തില്‍പ്പെട്ടത് എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 29 പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത് എന്നാണ് ആദ്യ റിപ്പോര്‍ട്ട്.

 
240 ലധികം അഭയാര്‍ത്ഥികളുമായി ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് പുറപ്പെട്ട ബോട്ടിലെ അഭയാര്‍ത്ഥികളെ യാത്രാമദ്ധ്യേ മറ്റൊരു ബോട്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. 300 അഭയാര്‍ത്ഥികളുമായി വരികയായിരുന്ന മറ്റൊരു വലിയ ബോട്ടിലേക്കാണ് 240 അഭയാര്‍ത്ഥികളെ കൂടി കയറ്റിയത്. ഈ സമയം ബോട്ട് ആടിയുലയുകയും തുടര്‍ന്ന് മറിയുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments