HomeNewsLatest Newsയുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ എല്ലാം വെളിപ്പെടുത്തുമെന്ന് ഭാഗ്യലക്ഷ്മി; ഇന്ന് പത്ര സമ്മേളനം

യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ എല്ലാം വെളിപ്പെടുത്തുമെന്ന് ഭാഗ്യലക്ഷ്മി; ഇന്ന് പത്ര സമ്മേളനം

യുവതിയെ ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് തന്നോട് പറഞ്ഞെന്ന വെളിപ്പെടുത്തലിലെ പ്രതികളെക്കുറിച്ച് ഇന്നു നടക്കുന്ന പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് ഭാഗ്യലക്ഷ്മി. ഇന്നലെ രാത്രിയോടെയാണ് പത്രസമ്മേളനത്തെക്കുറിച്ച് തീരുമാനിക്കുന്നത്. ഇന്ന് പതിനൊന്ന് മണിയോടെ തൃശൂരില്‍ പത്രസമ്മേളനം നടത്താനാണ് ഉദ്ദേശിക്കുന്നത്. പത്രസമ്മേളനത്തില്‍ തന്നോട് പരാതി പറഞ്ഞ പെണ്‍കുട്ടിയും ഭര്‍ത്താവും ഒപ്പമുണ്ടാകും. പതിനൊന്ന് മണിക്ക് എല്ലാം വിശദമായി പറയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.

 

 

 
ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലിലെ പരാതിക്കാരി തൃശൂര്‍ സ്വദേശിനിയാണെന്നും ഉന്നത ബന്ധമുളള രാഷ്ട്രീയ നേതാവ് സിപിഐഎം പ്രാദേശിക നേതാവാണെന്നും അഭ്യൂഹങ്ങളുണ്ട്. ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കാതെ ഇരയെ അപമാനിച്ചതായി പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ ഭാഗ്യലക്ഷ്മി ഇന്നലെയാണ് വെളിപ്പെടുത്തിയത്. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയും ഭര്‍ത്താവും തന്നെ സന്ദര്‍ശിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ബലാല്‍സംഗത്തിന് ഇരയാക്കിയെന്നും പരാതി നല്‍കിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നും പോസ്റ്റിലുണ്ടായിരുന്നു.

കൊളസ്‌ട്രോൾ ഇനി പമ്പ കടക്കും ! വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട് !

പ്രവാസികളേ നിങ്ങൾ നാട്ടിലെ അക്കൗണ്ടിൽ ഇടപാടുകൾ നടത്താറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക ! നിങ്ങൾ ജയിലിലാകുന്ന ഒരു വലിയ അപകടമാണത് ! എങ്ങിനെയെന്നറിയൂ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments