HomeNewsLatest Newsഎസ്.ബി.ഐ ക്ളര്‍ക്ക് ബാങ്ക്‌ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കി; പോലീസിന്റെ സിസിടിവി ദൃശ്യങ്ങൾ പറയുന്നത്.....

എസ്.ബി.ഐ ക്ളര്‍ക്ക് ബാങ്ക്‌ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കി; പോലീസിന്റെ സിസിടിവി ദൃശ്യങ്ങൾ പറയുന്നത്…..

ബാങ്ക്‌ ജീവനക്കാരന്‍ ബാങ്ക്‌ കെട്ടിടത്തിന്റെ പത്താംനിലയില്‍നിന്ന്‌ ചാടി ജീവനൊടുക്കി. പുത്തന്‍കുരിശ്‌ ഐനാമുകള്‍ ഞാട്ട്യാല്‍വീട്ടില്‍ പരേതനായ സി.കെ. ശ്രീധരന്റെ മകന്‍ എന്‍.എസ്‌. ജയനാ(52)ണ്‌ മരിച്ചത്‌. ആത്മഹത്യയാണെന്നു പോലീസ്‌ സ്‌ഥിരീകരിച്ചു. വിമുക്‌തഭടനാണ്‌. മൊെബെല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു ജയന്‍ കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചു.

ഇന്നലെ െവെകിട്ട്‌ 4.15 നാണ്‌ സംഭവം. മെറെന്‍ഡ്രൈവ്‌ ഷണ്‍മുഖം റോഡിലെ എസ്‌.ബി.ഐ. റീജണല്‍ ഓഫീസ്‌ കെട്ടിടത്തിന്റെ ടെറസില്‍ നിന്നാണ്‌ എസ്‌.ബി.ഐ. സീനിയര്‍ അസോസിയേറ്റായ ജയന്‍ ചാടിയത്‌. ടെറസില്‍ ഷൂസും ഫോണും വച്ച ശേഷം ബാങ്കിന്റെയും തൊട്ടടുത്ത ജുവലറിയുടേയും ഇടയിലെ മതില്‍ ഭാഗത്തേക്കാണു ചാടിയത്‌.

നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ബാങ്ക്‌ എംപ്ലോയീസ്‌ (എന്‍.സി.ബി.ഇ) ജില്ലാ സെക്രട്ടറിയും സ്‌റ്റേറ്റ്‌ ബാങ്ക്‌സ്‌ സ്‌റ്റാഫ്‌ യൂണിയന്‍ കേരള സര്‍ക്കിള്‍ സോണ്‍ മൂന്ന്‌ അസിസ്‌റ്റന്റ്‌ ജനറല്‍ സെക്രട്ടറിയും സംസ്‌ഥാന ആക്‌ടിങ്‌ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments