വീടുപൂട്ടി പോയ വീട്ടുകാർ തിരിച്ചുവന്നപ്പോൾ കിട്ടിയത് എട്ടിന്റെ പണി; ഒടുവിൽ സംഭവിച്ചത്….

23

വീട്ടുകാര്‍ രണ്ടു ദിവസം വിട്ടുനിന്നപ്പോള്‍ വീടിനുള്ളില്‍ പുള്ളിപ്പുലി താമസമാക്കി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയുടെ അതിര്‍ത്തി പ്രദേശമായ പാട്ടവയലിലാണ്‌ സംഭവം. പുലിക്ക്‌ ഏകദേശം മൂന്നു വയസ്‌ പ്രായമുണ്ട്‌. തമിഴ്‌നാട്‌ മുക്കട്ടി റെയ്‌ഞ്ചിലെ വനപാലകര്‍ സ്‌ഥലത്തി വീടിനു പുറത്ത്‌ കൂടു സ്‌ഥാപിച്ച്‌ പുലിയെ കുടുക്കാന്‍ ശ്രമം തുടങ്ങി.

വീട്ടിപ്പടി വില്ലന്‍ പറമ്ബില്‍ രായിന്റെ വീട്ടിലാണു പുലി താമസമാരംഭിച്ചത്‌. ഇന്നലെ രാവിലെ 11 മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ അസ്വാഭാവികമായ ശബ്‌ദം കേട്ടാണു കട്ടിലിനടിയില്‍ നോക്കിയത്‌. രായിന്റെ മകളാണു പുലിയെ ആദ്യം കണ്ടത്‌. പേടിച്ചു വിറച്ച വീട്ടുകാര്‍ വാതില്‍ പൂട്ടി വീട്ടില്‍ നിന്ന്‌ ഇറങ്ങിയോടി വിവരം വനംവകുപ്പിനെ അറിയിച്ചു. അടുക്കള ഭാഗത്തെ വിടവിലൂടെയാണു പുലി ഉള്ളില്‍ കടന്നതെന്നു കരുതുന്നു. ഇതുവഴി പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടില്‍ കുടുങ്ങിപ്പോയിരിക്കാമെന്നാണ്‌ നിഗമനം.