ഈ ദിലീഷേട്ടൻ ആളൊരു ലോലനാ: ദിലീഷിനെ ട്രോളി നസ്രിയ; അതും ഫഹദിന്റെ മുന്നിൽവച്ച് !

41

കുമ്ബളങ്ങി നൈറ്റ്‌സ് ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കുമ്ബളങ്ങി നൈറ്റ്‌സിലെ അണിയറപ്രവര്‍ത്തകര്‍ ഒത്തുകൂടി. ചിത്രത്തെക്കുറിച്ച്‌ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുവാനും അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനുമായിരുന്നു ഈ ഒത്തുചേരല്‍. ‘ചിത്രം പൂര്‍ത്തിയായി കഴിഞ്ഞു. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എല്ലാ അര്‍ഥത്തിലും ഞങ്ങള്‍ തൃപ്തരാണ്.’-ദിലീഷ് പോത്തന്‍ പറയുന്നു.

സങ്കടപ്പെടുത്തുന്ന സിനിമയായാല്‍ കരയുന്ന കൂട്ടത്തിലാണ് താനെന്ന് പറഞ്ഞപ്പോള്‍, പോത്തന്‍ ലോലനാണെന്നായിരുന്നു നസ്രിയ മറുപടിയായി പറഞ്ഞത്. സംവിധായകന്‍ മധുവിന് ചിത്രത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം സൗബിന്‍ അവതരിപ്പിക്കുന്ന സജിയെയാണ്. സജി തന്റെ ജീവിതകാലം മുഴുവന്‍ കൂെട നില്‍ക്കുന്നൊരു വേഷമായിരിക്കുമെന്ന് സൗബിനും പറയുന്നു.

ഫഹദ്, നസ്രിയ, സൗബിന്‍ ഷാഹിര്‍, സുഷിന്‍ ശ്യാം, മധു സി. നാരായണന്‍, ശ്യാം പുഷ്‌കര്‍, ഷെയ്ന്‍ നിഗം, അന്ന ബെന്‍ തുടങ്ങിയവര്‍ സിനിമയിലെ രസകരമായ നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചു.