HomeNewsLatest Newsപ്രശസ്ത തമിഴ് സീരിയല്‍ താരവും അവതാരകയുമായ സബര്‍ണ ആനന്ദ് ആത്മഹത്യ ചെയ്ത നിലയിൽ

പ്രശസ്ത തമിഴ് സീരിയല്‍ താരവും അവതാരകയുമായ സബര്‍ണ ആനന്ദ് ആത്മഹത്യ ചെയ്ത നിലയിൽ

പ്രശസ്ത തമിഴ് സീരിയല്‍ താരവും അവതാരകയുമായ സബര്‍ണ ആനന്ദിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സബര്‍ണ താമസിക്കുന്ന ചെന്നൈയിലെ മധുരോവയലിലെ ഫ് ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. സബര്‍ണ മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന. സീരിയലുകളില്‍ പഴയപോലെ അവസരം കിട്ടാത്തത് അവരെ വിഷമിപ്പിച്ചിരുന്നു.

 

 

 
വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സബര്‍ണ തനിച്ചായിരുന്നു ഇവിടെ താമസം. മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ. കൂടാതെ വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും അവര്‍ ചെയ്തിട്ടുണ്ട്. സബര്‍ണയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലറിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിങ്ങളുടെ വീടിന്റെ പുറം ഭിത്തിയിലോ മതിലിലോ ഇത്തരം ചിഹ്നങ്ങളോ ചിത്രങ്ങളോ ഉണ്ടോ ? എത്രയും പെട്ടെന്ന് അവ മായ്ച്ചു കളയുക ! കേരളാപൊലീസിന്റെ ഒരു മുന്നറിയിപ്പ് !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

ഒരു ചില്ലറയില്ലായ്മയുടെ കഥയാണ് മോഹൻലാൽ എന്ന മഹാനടനെ നമുക്ക് സമ്മാനിച്ചത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments