ചലച്ചിത്ര താരം സത്താർ അന്തരിച്ചു: അന്ത്യം ആലുവയിൽ

82

പ്രശസ്ത ചലച്ചിത്ര താരം സത്താര്‍(67)അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗബാധയെത്തുടര്‍ന്ന് മൂന്നു മാസമായി ചികിത്സയില്‍ ആയിരുന്നു. സംസ്‌കാരം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ വൈകിട്ട് നാല് മണിക്ക് നടക്കും. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 2003ന് ശേഷം അഭിനയരംഗത്ത് സജീവമല്ലായിരുന്ന അദ്ദേഹം 2012ല്‍ 22 ഫീമെയില്‍ കോട്ടയം, 2013ല്‍ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളില്‍ അങിനയിച്ചു. 2014ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം.