HomeAround Kerala'പൃഥ്വി' എന്ന ഈ യുവാവ് പോലീസ് വേഷമിട്ട് ചെയ്തുകൂട്ടിയ വൃത്തികേടുകൾ കേട്ട് ഒറിജിനൽ പോലീസ് പോലും...

‘പൃഥ്വി’ എന്ന ഈ യുവാവ് പോലീസ് വേഷമിട്ട് ചെയ്തുകൂട്ടിയ വൃത്തികേടുകൾ കേട്ട് ഒറിജിനൽ പോലീസ് പോലും ഞെട്ടിപ്പോയി !

ആറ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത ‘പൊലീസുകാരന്‍’ ഒടുവില്‍ വ്യാജനാണെന്ന് തെളിഞ്ഞു. സിനിമയെ വെല്ലുന്ന കഥയാണ് രാജേഷ് പൃഥ്വി വ്യാജനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത്. തിരുപ്പുര്‍ സ്വദേശിയാണ് രാജേഷ് പൃഥ്വി. ഇയാള്‍ക്ക് 42 വയസാണ്. ട്രിച്ചി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തിരുപ്പതി, കാളഹസ്തി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ പരാതികളാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്.

പോലീസ് യൂണിഫോമിലുള്ള ഫോട്ടോകള്‍ സ്ത്രീകളെ കാണിച്ചശേഷം താന്‍ പോലീസുകാരനായിരുന്നുവെന്നും ഏറ്റുമുട്ടലുകളില്‍ മനംമടുത്ത് ജോലി ഉപേക്ഷിച്ചതാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. 2017 ല്‍ ചെന്നൈയില്‍ ഒരു ടെലിമാര്‍ക്കറ്റിംഗ് കമ്പനി ആരംഭിച്ചാണ് ഇയാള്‍ തന്‍റെ വേട്ടയ്ക്ക് തുടക്കമിട്ടത്. താന്‍ ചെന്നൈ പൊലീസിലെ മിടുക്കനായ ഏറ്റുമുട്ടല്‍ വിദഗ്ധനാണ് എന്നാണ് ഇയാള്‍ പറയുന്നത്. ഇതിനൊപ്പം തന്നെ താന്‍ രണ്ട് ക്രിമിനലുകളെ വധിച്ചിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു.
ടെലിമാര്‍ക്കറ്റിംഗ് കമ്പനി ഇയാള്‍ നടത്തിയത് തന്നെ സ്ത്രീകളെ വശീകരിക്കാന്‍ വേണ്ടി മാത്രമാണെന്നും പോലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments