HomeNewsShortതീരില്ല ദുരഭിമാനക്കൊല; ജാതിമാറി പ്രണയിച്ച യുവാവിനെ യുവതിയുടെ വീട്ടുകാർ ചുട്ടുകൊന്നു

തീരില്ല ദുരഭിമാനക്കൊല; ജാതിമാറി പ്രണയിച്ച യുവാവിനെ യുവതിയുടെ വീട്ടുകാർ ചുട്ടുകൊന്നു

ജാതി മാറി പ്രണയിച്ചതിന് യുവതിയുടെ വീട്ടുകാര്‍ 20 കാരനായ യുവാവിനെ ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. ദളിത് യുവാവായ അഭിഷേക് (മോനു) ആണ് പെണ്‍വീട്ടുകാരുടെ ക്രൂരതയ്ക്കിരയായത്.
പിന്നാലെ വിവരമറിഞ്ഞ മാതാവ് കുഴഞ്ഞുവീണ് മരിച്ചതായും പൊലീസ് പറഞ്ഞു. ഹര്‍ദോയ് ജില്ലയിലെ ഭദേസയിലാണ് ശനിയാഴ്ച ദുരഭിമാനക്കൊല നടന്നത്.

പെണ്‍കുട്ടിയെ കാണാന്‍ പോയി മടങ്ങി വരുമ്പോഴാണു സംഭവം. അസുഖബാധിതയായ മാതാവ് റാം ബേട്ടിയുടെ ചികില്‍സയ്ക്കായി 25,000 രൂപ സ്വരുക്കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്. വഴിമധ്യേ ഏതാനും പേര്‍ അഭിഷേകിനെ തടഞ്ഞുനിര്‍ത്തി മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കൈവശമുള്ള പണം തട്ടിപ്പറിച്ച ശേഷം വിജനമായ വീട്ടിലെത്തിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ശേഷമാണ് അഭിഷേകിനെ അഗ്നിക്കിരയാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments