HomeNewsLatest Newsനാണക്കേട് !! അഭയം തേടിയ വീട്ടമ്മയോട് ലൈംഗിക സംഭാഷണം: മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു

നാണക്കേട് !! അഭയം തേടിയ വീട്ടമ്മയോട് ലൈംഗിക സംഭാഷണം: മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു

ഫോണില്‍ സ്ത്രീയോടു മോശമായി സംസാരിച്ചെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവച്ചു. രാജിവയ്ക്കുന്നത് കുറ്റസമ്മതത്തിന്റെ ഭാഗമായിട്ടല്ലെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് രാജി. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല. സഹായം അഭ്യര്‍ഥിക്കുന്നവരോടു നല്ല രീതിയില്‍ മാത്രമേ പ്രതികരിച്ചിട്ടുള്ളൂ. ഏത് ഏജന്‍സിയെക്കൊണ്ടു വേണമെങ്കിലും അന്വേഷിപ്പിക്കാം. ആരോപണത്തിലെ ശരിതെറ്റുകള്‍ കണ്ടെത്തണം. പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. ഈയിടെ തുടങ്ങിയ മംഗളം ചാനലാണ് മന്ത്രിയുടേതെന്ന് ആരോപിച്ച് അശ്ലീല ഓഡിയോ സംഭാഷണം പുറത്തുകൊണ്ടുവന്നത്.

 

 

 

ചില മാധ്യമങ്ങളില്‍ എന്നെ ഒരാവശ്യത്തിന് സമീപിച്ച ഒരു വനിതയുമായി ഞാന്‍ സഭ്യേതരമായ ഭാഷയില്‍ വര്‍ത്തമാനം പറയുകയുണ്ടായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ എന്നെ ഏത് ആവശ്യത്തിനും സമീപിക്കുന്ന ആരോടും നല്ല നിലയില്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത് എന്നാണ് എന്റെ പൂര്‍ണവിശ്വാസം. അസാധ്യമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നെ സമീപിക്കുന്നതെങ്കില്‍ പോലും പരമാവധി നല്ല രീതിയില്‍ പെരുമാറാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു വീഴ്ച്ച, എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ മനസ്സിലാക്കേണ്ടതുണ്ട്.

 

 

 

 

ഞാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുള്ളത്, ഇതിലെ ശരിതെറ്റുകള്‍ അദ്ദേഹം വസ്തുനിഷ്ടമായി ഏത് അന്വേഷണ ഏജന്‍സികളെ വെച്ച് വേണമെങ്കിലും അന്വേഷിക്കട്ടെ. ആ അന്വേഷണത്തില്‍ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എന്നാല്‍ എന്റെ പാര്‍ട്ടിയും എല്‍ഡിഎഫും ഞാനും നാളിതുവരെ ഉയര്‍ത്തിപിടിച്ച ഒരു രാഷ്ട്രീയധാര്‍മ്മികതയുണ്ട്. എന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനും തലകുനിച്ച് നില്‍ക്കേണ്ടി വരില്ലെന്നാണ് ഞാന്‍ എല്ലാക്കാലത്തും എടുത്തിട്ടുള്ള നിലപാട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കേണ്ട ബാധ്യത എനിക്കുണ്ട്.

 

 

 

 

എല്‍ഡിഎഫ് സര്‍ക്കാരാണെങ്കില്‍ രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപിടിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരാണ്. ഈ സാഹചര്യത്തില്‍ എന്റെ ആദ്യത്തെ കടമ ശരിതെറ്റ് എന്നതിന് ഉപരിയായി, ഈ രാഷ്ട്രീയ ധാര്‍മ്മികതയെ സംരക്ഷിക്കുന്നതിനുള്ള നിലപാട് ഉയര്‍ത്തിപിടിക്കുക എന്നതാണ്. മന്ത്രിസ്ഥാനം രാജി വെക്കാനാണ് എന്റെ തീരുമാനം. അത് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ല. മറിച്ച് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത്, ഈ സര്‍ക്കാരിന്റെ രാഷ്ട്രീയ യശ്ശസ്, എന്റെ മുന്നണിയുടെ രാഷ്ട്രീയ അന്തസ് ഉയര്‍ത്തിപിടിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം, ഈ വിശ്വാസം ഉയര്‍ത്തിപിടിക്കുന്നതിന് ഞാന്‍ ഈ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി.’ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

പോപ്പിന്റെ തൊപ്പി അടിച്ചുമാറ്റിയ കൊച്ചുകള്ളി !! ഈ കുരുന്നിന്റെ കുസൃതി പൊട്ടിച്ചിരിപ്പിക്കുന്നത് ലക്ഷങ്ങളെ !! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments