HomeNewsShortഎ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് മന്ത്രി

എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് മന്ത്രി

ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്
മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തത്കാലം അന്വേഷണം നടക്കെട്ട. അന്വേഷണം നടക്കുമ്പോൾ മന്ത്രിസ്ഥാനത്തിരിക്കുന്നത് നല്ലതല്ലെന്ന ചിന്തയാണ് രാജിക്കിടയാക്കിയത്. പാർട്ടിക്ക് മറ്റൊരു മന്ത്രിസ്ഥാനം എന്നത് ചർച്ച ചെയത്ത് തീരുമാനിക്കും. ഫോൺ സംഭാഷണം പുറത്തുവന്ന വാർത്തക്ക് പിന്നിൽ അസ്വാഭാവികതയാണ്ഉള്ളത്. അത് അന്വേഷിക്കണം എന്നും ശശീന്ദ്രൻ പറഞ്ഞു. താന്‍ പരാതി നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടശേഷമേ തീരുമാനമെടുക്കുകയുള്ളു.

 

 

 

എന്നാൽ വാർത്തക്ക് പിന്നിൽ ഗൂഢാലോചനയാണെന്ന നിലപാടിലാണ് എൻ.സി.പി. എ.കെ.ശശീന്ദ്രന്റെ ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കാത്തതിനാല്‍ സര്‍ക്കാര്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. മന്ത്രിയുടെ ശബ്ദരേഖ പുറത്ത് വന്നെങ്കിലും പരാതിയുമായി ആരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ലാത്തതിനാല്‍ ഒരന്വേഷണം നടത്താന്‍ പൊലീസിന് കഴിയില്ല. പിന്നീട് രണ്ട് സാധ്യതകളാണ് പൊലീസിന് മുന്നിലുള്ളത്. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.കെ ശശീന്ദ്രന്‍ പൊലീസിന് പരാതി നല്‍കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം.

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

പോപ്പിന്റെ തൊപ്പി അടിച്ചുമാറ്റിയ കൊച്ചുകള്ളി !! ഈ കുരുന്നിന്റെ കുസൃതി പൊട്ടിച്ചിരിപ്പിക്കുന്നത് ലക്ഷങ്ങളെ !! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments