HomeNewsLatest Newsഒരു കപ്പലില്‍ കയറ്റിവിട്ടത് 6,316 കാര്‍; അപൂർവ്വ റെക്കോർഡുമായി മുംബൈ തുറമുഖം !

ഒരു കപ്പലില്‍ കയറ്റിവിട്ടത് 6,316 കാര്‍; അപൂർവ്വ റെക്കോർഡുമായി മുംബൈ തുറമുഖം !

മുംബൈ: മുംബൈ തുറമുഖത്ത് ഒറ്റ കപ്പലില്‍ കയറ്റിയത് 6,316 കാര്‍ ! ഒറ്റത്തവണ 5,376 കപ്പലില്‍ കയറ്റിവിട്ട റെക്കോഡാണ് ഇത്തവണ തകര്‍ത്തത്. തുറമുഖത്തെ പുതിയ ബെര്‍ത്തായ ഒ സി ടി രണ്ടിലാണ് കപ്പല്‍ എത്തിയത്. ഒന്‍പതിനു തുറമുഖത്തു നിന്നു മെക്‌സിക്കോയിലേക്കു പുറപ്പെട്ട കപ്പലില്‍ പ്രധാനമായും ജനറല്‍ മോട്ടോഴ്‌സ് നിര്‍മിച്ച 3,115 കാറുകളും ഫോക്‌സ്വാഗന്‍ നിര്‍മിച്ച 3,093 കാറുകളുമാണു ഉണ്ടായിരുന്നത്. ഇന്ത്യന്‍ നിര്‍മിത കാറുകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക വഴി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് മികച്ച പിന്തുണയാണു തുറമുഖം നല്‍കുന്നതെന്നും മുംബൈ തുറമുഖ ട്രസ്റ്റ് അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തെ തുറമുഖങ്ങളില്‍ കാര്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനവും മുംബൈ പോര്‍ട്ട് ട്രസ്റ്റ് അവകാശപ്പെടുന്നുണ്ട്. ഏതാനും വര്‍ഷമായി തുറമുഖം വഴിയുള്ള കാര്‍ കയറ്റുമതിയില്‍ 25% വീതം വളര്‍ച്ചയും രേഖപ്പെടുത്തുന്നുണ്ട്.

കാരണമില്ലാതെ ശരീരത്തിൽ ഈ അഞ്ചുസ്ഥലങ്ങളിൽ പെട്ടെന്ന് വേദന ഉണ്ടാകുന്നോ ? ശരീരം നിങ്ങളോട് ഇക്കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണ് !

സിനിമയിലെ പ്രശസ്ത സംവിധായകന്റെ ലൈംഗിക ചതിക്കുഴിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട നടി അത് വെളിപ്പെടുത്തുന്നു ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments