HomeNewsLatest Newsസിറിയയിൽ സൈന്യം 58 ഐ എസ് ഭീകരരെ വധിച്ചു

സിറിയയിൽ സൈന്യം 58 ഐ എസ് ഭീകരരെ വധിച്ചു

ദമാസ്‌കസ്: സിറിയയില്‍ 58ഐ.എസ് ഭീകരരെ സൈന്യം വധിച്ചു. കിഴക്കന്‍ പ്രവിശ്യയായ ദേര്‍ അല്‍ സോറിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകകര്‍ കൊല്ലപ്പെട്ടത്. ഇവിടുത്തെ വ്യോമത്താവളം പിടിച്ചെടുക്കാന്‍ ഭീകരര്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് .

ദേര്‍ അല്‍ സോര്‍ പ്രവിശ്യയിലെ വ്യോമത്താവളം പിടിച്ചെടുക്കാന്‍ ഭീകരര്‍ പലതവണ ശ്രമിച്ചിരുന്നു. വിമാനത്താവളത്തിന് തൊട്ടടുത്തുള്ള സിറിയന്‍ സൈന്യത്തിന്റെ മിസൈല്‍ ബറ്റാലിയന്‍ കേന്ദ്രം സപ്തംബറില്‍ ഭീകരര്‍ പിടിച്ചെടുത്തിരുന്നു. 90 സിറിയന്‍ സൈനികരാണ് അന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments