HomeWorld NewsAustraliaമലയാള സിനിമകൾക്ക് ചിലവേറുന്നു; ഓസ്ട്രലിയയിൽ കുടുംബ പ്രേക്ഷകർ കുറയും

മലയാള സിനിമകൾക്ക് ചിലവേറുന്നു; ഓസ്ട്രലിയയിൽ കുടുംബ പ്രേക്ഷകർ കുറയും

ഓസ്ട്രലിയയിൽ അരങ്ങേറുന്ന സ്റ്റേജ് ഷോകളും മലയാളം സിനിമകളും കാണുന്നതിനുള്ള പൊള്ളുന്ന ചിലവ് മലയാളികളെ പൊതു പരിപാടികളില്‍ നിന്ന് പിന്‍ വലിക്കുന്നതായി സൂചനകള്‍.സമ്മര്‍ ആകുന്നതോടെ സിഡ്നി,മെല്‍ബണ്‍, ബ്രിസ്ബെന്‍ എന്നീ പ്രധാന പട്ടണങ്ങളില്‍ നിരവധി സ്റ്റേജ് ഷോകളും മലയാളം സിനിമാ പ്രദര്‍ശനങ്ങളുമാണ്‌ അരങ്ങേറുന്നത്. കേരളത്തില്‍ നിന്നെത്തുന്ന സിനിമാ കോമഡി താരങ്ങളുടെ സ്റ്റേജ് ഷോകള്‍ മുതല്‍ അതാത് പ്രദേശങ്ങളിലെ കൂട്ടായ്മകള്‍ ഒരുക്കുന്ന ഷോകളും വര്‍ദ്ധിച്ചു വരികയാണ്. സിഡ്നിയില്‍ കഴിഞ്ഞ മാസങ്ങളില്‍ ആരംഭം കുറിച്ച ഷോകളും സിനിമാ പ്രദര്‍ശനങ്ങളും എല്ലാ വീക്കെന്റുകളിലുമെന്നവെണ്ണം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.

മാസം നാലുമുതല്‍ ആറ് വരേ വിവിധ തരം പൊതു പരിപാടികളാണ്‌ അരങ്ങേറുന്നത്. ഇതിന്‌ പുറമേ മതപരമായ പൊതു പരിപാടികളും നടക്കുന്നു. സെപറ്റംമ്പര്‍ മുതല്‍,എന്ന് നിന്റെ മൊയ്തീന്‍,റാണി പത്മിനി,കനല്‍,കുഞ്ഞി രാമായണം,ലൈഫ് ഓഫ് ജോസൂട്ടി, ഉട്ടോപ്പ്യയിലെ രാജാവ്, ലോഹം, അമര്‍ അക്ബര്‍ ആന്റണി, എന്നിങ്ങനെ നിരവധി മലയാളം സിനിമകളുടെ പ്രദര്‍ശനമാണ്‌ മിക്ക ആസ്ട്രേലിയന്‍ പട്ടണങ്ങളിലും നടന്നത്. ഓണക്കാല പരിപാടികളെ തുടര്‍ന്ന് സിഡ്നിയില്‍ മാത്രം ആര്‍ ട്ട് ഓഫ് ഇന്ത്യ, ഓണ നിലാവ്, സിനിമാല സ്റ്റേജ് ഷോ, ജോക്ക് ആന്റ് ജില്‍, ശ്രീ ചക്ര, കേരളപ്പിറവി, കാവ്യ സന്ധ്യ,ലയ സന്ധ്യ-ഇന്ന് നടക്കുന്ന നൈറ്റ് ഓഫ് നൊസ്റ്റാള്‍ ജിയ- എന്നിങ്ങനെ പരിപാടികൾ അരങ്ങേറി.

ജോക്ക് ആന്റ് ജില്‍ പോലുള്ള പരിപാടി ആസ്വദിക്കാന്‍ നാലംഗങ്ങളുള്ള ഒരു കുടുമ്പത്തിന് ഭക്ഷണമടക്കം 150 ഡോളറോളമാണ്‌ ചുരുങ്ങിയ ചിലവ്. പ്ര്രിമിയം ടിക്കറ്റുകൾ എടുത്താൽ ചിലവ് പിന്നേയും കൂടും. മലയാളം സിനിമകള്‍ കാണുന്നതിന്‌ പുതിയ നിരക്കനുസരിച്ച് മുതിര്‍ന്ന ആള്‍ക്ക് 20 ഡോളര്‍ ആണ്‌ ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 15 ഡോളറും . നാലംഗങ്ങളുള്ള ഒരു കുടുംമ്പത്തിന്‌ 70 ഡോളര്‍ ടിക്കറ്റിനുമാത്രം .മറ്റ് ചിലവുകളുള്‍പ്പടെ ഒരു മലയാള സിനിമ കാണാന്‍ ഒരു കുടുമ്പം 100 മുതല്‍ 120 ഡോളര്‍ വരെ മുടക്കേണ്ടി വരും.ഇംഗ്ലീഷ് സിനിമ കാണാന്‍ ടിക്കറ്റ് നിരക്ക് $15 മുതല്‍ $18 വരെ മത്രമേ ഉള്ളൂ.

പ്രതിമാസ മോര്‍ട്ട് ഗേജ് അടവും മറ്റ് ദൈനം ദിന ചിലവുകളും മുന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്ന ഭൂരിപക്ഷം മലയാളി കുടുമ്പങ്ങളും സ്റ്റേജ് ഷോ, അസോസിയേഷന്‍ പരിപാടികള്‍,മതപരമായ പരിപാടികള്‍,മലയാളം സിനിമ കാണല്‍ എന്നിങ്ങനെ യുള്ള ചിലവുകള്‍ കൂട്ടുമ്പോള്‍ ​ഭീമമായ ഒരു തുകയാണ്‌ പ്രതിമാസം നീക്കിവെക്കേണ്ടി വരുന്നത്. പരിപാടികളുടെ ഗുണനിലവാരം നോക്കാതെ സുഹൃത്തുക്കളുടേയും അസോസിയേഷനുകളുടേയും സ്നേഹ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ മിക്ക പരിപാടികളിലും മലയാളി കുടുംമ്പങ്ങള്‍ പങ്കെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments