HomeNewsLatest Newsകുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ഗൂഗിളിന്റെ പുതിയ ആപ്പ് രംഗത്ത്

കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ഗൂഗിളിന്റെ പുതിയ ആപ്പ് രംഗത്ത്

ബോലോ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാവുന്ന ബോലോ ആപ് ഓഫ് ലൈനിലും ഉപയോഗിക്കാനാകും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ബോലോ ആപ് ലഭ്യമാവുക. ഈ ആപ് ഉപയോഗിച്ച്‌ കുട്ടികള്‍ക്ക് ഒരേസമയം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള നിരവധി കഥകളാണ് ആപില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആരുടേയും സഹായമില്ലാതെ കുട്ടികള്‍ക്ക് ആപ്പില്‍ കഥകള്‍ വായിക്കാന്‍ കഴിയും.

ഗൂഗിളിന്റെ സ്പീച്ച്‌ റെക്കഗ്‌നിഷന്‍ ആന്റ് ടെക്സ്റ്റ് ടു സ്പീച്ച്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആപ് പ്രവര്‍ത്തിക്കുന്നത്. ഓരോ ഘട്ടങ്ങളിലും കുട്ടികള്‍ക്ക് ബോലോ ആപ് നിര്‍ദേശങ്ങള്‍ നല്‍കും. ഇതിനായി ദിയ എന്ന അനിമേറ്റഡ് ഡിജിറ്റല്‍ അസിസ്റ്റന്റും ബോലോ ആപിലുണ്ട്. കഥകള്‍ കുട്ടികള്‍ക്ക് വായിച്ചുകൊടുക്കാനും ആവശ്യമെങ്കില്‍ ഇംഗ്ലീഷ് കഥകളുടെ അര്‍ഥം ഹിന്ദിയില്‍ വിശദമാക്കാനും ദിയക്ക് സാധിക്കും. അക്ഷരശുദ്ധിയില്‍ വായിച്ചാല്‍ ദിയ കുട്ടികളെ ‘സബാഷ്’ എന്നു പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്യും.

ആധുനിക വിദ്യാഭ്യാസ സമ്ബ്രദായങ്ങള്‍ സാധ്യമല്ലാത്ത ഗ്രാമങ്ങളിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ഈ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ 200 ഗ്രാമങ്ങളില്‍ പൈലറ്റ് പദ്ധതിയായി ബോലോ ആപ് കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments