മലപ്പുറത്ത് ലോഡ്ജിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

മലപ്പുറത്ത് നിലമ്ബൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. വണ്ടൂര്‍ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നിലമ്ബൂരിലെ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 11 മണിയോടെ പുക പടരുന്നത് കണ്ട് ലോഡ്ജ് ജീവനക്കാര്‍ എത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്തിയത്.