HomeNewsShortലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു: കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 ന്

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു: കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 ന്

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തും. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രിൽ 23 ന് നടത്തും. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 23 ന് നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ നാലിനകം നാമനിര്‍ദ്ദേശം നല്‍കണം.

ഒന്നാം ഘട്ടം ഏപ്രില്‍ 11 ന് നടത്തും. രണ്ടാം ഘട്ടം ഏപ്രില്‍ 18, മൂന്നാം ഘട്ടം ഏപ്രില്‍23, നാലാം ഘട്ടം ഏപ്രില്‍ 29, അഞ്ചാം ഘട്ടം മെയ് 6, ആറാം ഘട്ടം മെയ് 12, ഏഴാം ഘട്ടം മെയ് 19.

സുതാര്യമായ തെരഞ്ഞെടുപ്പിനാണ് ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ പറഞ്ഞു. ലോകത്താകെ 90 കോടി വോട്ടര്‍മാര്‍ക്കായി 10 ലക്ഷം പോളിംഗ് ബൂത്തുകള്‍ തയാറാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 8.4 കോടി പുതിയ വോട്ടര്‍മാരാണ്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വിവി പാറ്റ് ഉണ്ടായിരിക്കും. പുതിയ വോട്ടര്‍മാര്‍ക്കുള്ള ടോള്‍ ഫ്രീ നമ്പര്‍ 1950 ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments