ഇംഗ്ലണ്ടിനെതിരായ ട്വന്റി 20: ഇന്ത്യൻ വനിതകൾക്ക് അപ്രതീക്ഷിത തോൽവി

അവസാന ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ജയത്തിന് തൊട്ടരികില്‍ നിന്ന് തോല്‍വിയിലേക്ക് തലകുത്തിവീണു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര ഇംഗ്ലീഷ് വനിതകള്‍ തൂത്തുവാരി . മൂന്നാം മത്സരത്തില്‍ ഒരു റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ വിജയത്തിന് അരികിലെത്തിയതാണ്. ക്യാപ്റ്റന്‍ മിതാലി രാജ് 32 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നില്‍ക്കെ അവസാന ഓവറില്‍ ഇന്ത്യക്ക്് ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രം മതിയായിരുന്നു. എന്നിട്ടും ഇന്ത്യ തോറ്റു.

അവസാന ഓവറിലെ ആദ്യ മൂന്ന്് നഷ്ടപ്പെടുത്തിയ ഭാരതി ഫുല്‍മാനിയാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണം. മൂന്നാം പന്തില്‍ ഫുല്‍മാനി പുറത്തായി. തുടര്‍ന്നെത്തിയ അനൂജ പാട്ടീലും മിതാലിക്ക് സ്‌ട്രൈക്ക് നല്‍കാതെ കൂറ്റന്‍ അടിക്ക് ശ്രമിച്ച്‌ പുറത്തായി. ഇതോടെ അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്നു. പക്ഷെ ശിഖ പാണ്ഡ്യക്ക് ഒരു റണ്‍സേ നേടാനായുള്ളൂ.