കലോത്സവ നഗരിയില്‍ പെൺകുട്ടികളുടെ താഴെനിന്നുള്ള ദൃശ്യങ്ങൾ പകർത്താൻ മധ്യവയസ്‌കൻ ചെയ്ത സാഹസം പോലീസ് പൊളിച്ചതിങ്ങനെ

തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന്‍ ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയില്‍ ഒരാൾ നടന്നുവരുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാളെ പോലീസ് നിരീക്ഷിക്കുകയായിരുന്നു. ഷാഡോ പോലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണു കാലുകൊണ്ടുള്ള ഷൂട്ടിംഗ് മനസിലായത്. ചെരുപ്പിനകത്ത് ഒളികാമറയുമായി കലോത്സവ നഗരിയില്‍നിന്നു മധ്യവയസ്‌കനെ പോലീസ് പിടികൂടി. പെൺകുട്ടികളുടെ താഴെ നിന്നുള്ള അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ശ്രമമെന്നു പോലീസ് പറഞ്ഞു. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്‍ഭാഗം മുറിച്ച് അതിനകത്തു മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്പോഴാണു ചിയ്യാരം സ്വദേശി പിടിയിലായത്. ഈസ്റ്റ് പോലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.