HomeAround Keralaഓൺലൈൻ ഗെയിം: തൃശൂരിൽ ഒൻപതാംക്ലാസുകാരന്റെ ഗെയിം കളിയിൽ പോയത് സഹോദരിയുടെ വിവാഹത്തിനായി മാതാപിതാക്കൾ കൂലിപ്പണി ചെയ്തു...

ഓൺലൈൻ ഗെയിം: തൃശൂരിൽ ഒൻപതാംക്ലാസുകാരന്റെ ഗെയിം കളിയിൽ പോയത് സഹോദരിയുടെ വിവാഹത്തിനായി മാതാപിതാക്കൾ കൂലിപ്പണി ചെയ്തു സൂക്ഷിച്ച നാലുലക്ഷം രൂപ !

വിദ്യാർത്ഥിയുടെ ഓൺലൈൻ കളിഭ്രമം മൂലം നഷ്ടമായത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ. പഠിക്കാൻ മിടുക്കനായ വിദ്യാർഥിക്ക് വീട്ടുകാർ ഒരു മൊബൈൽഫോൺ വാങ്ങിനൽകിയിരുന്നു. ഇതിൽ ഉപയോഗിച്ചിരുന്നത് അമ്മയുടെ`പേരിലുള്ള സിംകാർഡാണ്. ഈ നമ്പർതന്നെയാണ് ബാങ്ക് അക്കൗണ്ടിലും നൽകിയിരുന്നത്. ബാങ്കിൽനിന്നുള്ള മെസ്സേജുകൾ വിദ്യാർഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാൽ മറ്റാരും ഇതറിഞ്ഞില്ല. ഇങ്ങനെ തുകമുഴുവൻ നഷ്ടപ്പെടുകയായിരുന്നു. കൃഷിയും കൂലിപ്പണിയുംചെയ്ത് സമ്പാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ടത് മാതാപിതാക്കൾ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനുശേഷം മാത്രം. വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് ഒരു പൈസപോലും ഇല്ലെന്ന് മനസ്സിലായത്. പക്ഷേ, ബാങ്ക് അധികൃതർ കൈമലർത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകൾ അവരുടെ കൈവശമുണ്ടായിരുന്നു. ഈ രേഖകളുമായി ഇവർ പോലീസിനെ സമീപിച്ചു. പണം ആരൊക്കെയാണ് പിൻവലിക്കുന്നതെന്ന് പോലീസ് പരിശോധിച്ചപ്പോൾ പല അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് കണ്ടു. ഒമ്പതാംക്ലാസുകാരനാണ് തുക മാറ്റിയതെന്നും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments