HomeAround KeralaThrissurകൊതിച്ചത് നേടാൻ സാലിഹ എന്തും ചെയ്യും ! തൃശൂരിൽ നിന്നും ഞെട്ടിക്കുന്ന ഒരു ക്രൂരതയുടെ വാർത്ത...

കൊതിച്ചത് നേടാൻ സാലിഹ എന്തും ചെയ്യും ! തൃശൂരിൽ നിന്നും ഞെട്ടിക്കുന്ന ഒരു ക്രൂരതയുടെ വാർത്ത !

കൊതിച്ചത് നേടാൻ സാലിഹ എന്ന 29കാരിയായ യുവതി നടത്തിയ തട്ടിപ്പുമാമാങ്കത്തിനിടയിൽ നൂറുകണക്കിന് നാട്ടുകാർക്ക് നഷ്ടമായത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമായിരുന്നു. പണം ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം നൽകി 2010-15 കാലഘട്ടത്തിൽ നാട്ടുകാരിൽ നിന്ന് തട്ടിയെടുത്ത കോടികൾ ധൂർത്തടിച്ചായിരുന്നു സാലിഹയുടെ ലോകം ചുറ്റൽ. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് തൃശൂർ നഗരമധ്യത്തിൽ ആഡംബര സൗകര്യങ്ങളോടുകൂടിയ ഒരു വില്ലയും കോണത്തുകുന്നിൽ ഒരു വീടും പ്രതി സ്വന്തമാക്കി. ആഡംബര ജീവിതം നയിച്ചുവന്ന മാള പുത്തൻച്ചിറ സ്വദേശിനി കുര്യാപ്പിള്ളി വീട്ടിൽ സാലിഹ എന്ന എം.ബി.എ ബിരുദധാരിയുടെ തട്ടിപ്പുകഥ സിനിമ കഥകളെക്കാളും അത്ഭുതകരമാണ്.

 

 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് ബി.ബി.എ ബിരുദം സാലിഹ സ്വന്തമാക്കിയത്. തുടർന്ന് ഐ.എഫ്.സി.എ എന്ന സ്ഥാപനത്തിലൂടെ വിദൂര വിദ്യാഭ്യാസ സമ്പ്രദായം വഴി എം.ബി.എ കോഴ്സും പൂർത്തിയാക്കി. പഠനത്തിന് ശേഷം എറണാകുളത്ത് എച്ച്.എം.സി ഇൻവെസ്റ്റ്മെന്റ് സൊലൂഷൻസ് എന്ന ധനകാര്യ സ്ഥാപനത്തിൽ കുറച്ചുകാലം പാർട് ടൈം ജോലിയും ചെയ്തു. ഈ ജോലിയുടെ പ്രവർത്തന പരിചയം മുതലെടുത്താണ് പിന്നീട് ഇവർ സ്വന്തമായി ബിസിനസ് തുടങ്ങിയത്.

 
പ്രവാസികളായ ഇടപാടുകാർക്കിടയിൽ ഒരു മുസ്ലീം സ്ത്രീ എന്ന പരിഗണന അവർ മുതലെടുത്തു. സാലിഹയുടെ ധനകാര്യ സ്ഥാപനത്തിൽ ആദ്യം നിക്ഷേപം നടത്തിയ 99 ശതമാനം ആളുകളും ഇവരുടെ ബന്ധത്തിൽ തന്നെ ഉള്ളവരായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. 2010 മുതൽ നാലു വർഷത്തോളം വലിയ പ്രശ്നങ്ങളില്ലാതെ നിക്ഷേപകരെ മുന്നോട്ടു കൊണ്ടുപോകാൻ സാലിഹയ്ക്ക് കഴിഞ്ഞു. ഇങ്ങനെ കിട്ടിയ പണം കൊണ്ട് ആഡംബര ജീവിതം നയിച്ചു സാലിഹയും കൂട്ടരും. തികച്ചും മാന്യമായ രീതിയിലുള്ള ഇടപെടലുകളായിരുന്നു ഇവരുടേത്. ഈ ഗുണം നിക്ഷേപകർക്കിടയിൽ അവർക്ക് കൂടുതൽ സ്വാതന്ത്യം നൽകി.

 
ഡൽഹി ആസ്ഥാനമായ ഇൻവെസ്റ്റ് കമ്പനിയുടെ ഫ്രാഞ്ചൈസി എന്ന പേരിലാണ് ഇവർ ഓഫീസ് ആരംഭിച്ചത്. നൂറുകണക്കിനു നിക്ഷേപകരിൽ നിന്നായി 30 കോടിയോളം രൂപ സാലിഹ തട്ടിയെടുത്തിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. 2011ലാണ് സാലിഹ തന്റെ ബിസിനസ് തുടങ്ങിയത്. സഹായികളായി പിതാവും സഹോദരനും. കൂടെ സുഹൃത്തായ ജസ്റ്റിനും. ഇരിങ്ങാലക്കുട കോണത്തുകുന്നിലുള്ള ഇൻവെസ്റ്റ്മെന്റ് സൊലൂഷൻ ആൻഡ് സർവീസസ് എന്ന സ്ഥാപനത്തിന്റെ എം.ഡി എന്ന നിലയിൽ സാലിഹ ജില്ലയിലെ പണക്കാരായ വിദേശ മലയാളി നിക്ഷേപകരെയും മറ്റും കണ്ടെത്തി അവരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചു തുടങ്ങി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10,000 രൂപ വീട്ടിലെത്തിച്ചു നൽകാമെന്ന് പറഞ്ഞാണ് യുവതി നിക്ഷേപകരുടെ വിശ്വാസം നേടിയത്. ആദ്യമാസങ്ങളിൽ കൃത്യമായി ലാഭവിഹിതം നൽകിയതിലൂടെ ജനങ്ങളുടെ വിശ്വാസവും ആർജ്ജിച്ചു. തുക ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പലരിൽ നിന്നായി നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. കൂർക്കഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഓഫീസുകളും തുറന്നിരുന്നു. ഇക്കാരണത്താൽ തന്നെ സാലിഹയെക്കുറിച്ച് ആർക്കും യാതൊരു അവിശ്വാസവും ആദ്യ ഘട്ടങ്ങളിൽ തോന്നിയതുമില്ല.

വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments