HomeAround KeralaThiruvananthapuramവൻ വാഹന മോഷണ സംഘം ശ്രീകാര്യത്ത് അറസ്റ്റിൽ

വൻ വാഹന മോഷണ സംഘം ശ്രീകാര്യത്ത് അറസ്റ്റിൽ

ശ്രീകാര്യം: മോഷണവാഹനത്തില്‍ നഗരത്തിൽ കറങ്ങിനടന്ന് വാഹനം മോഷ്ടിക്കുന്ന മൂന്നംഗസംഘത്തെ ശ്രീകാര്യം പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് കുമാരപുരം കലാകൗമുദി റോഡില്‍ സുധീഷ് (22), കണ്ണമ്മൂല തുഷാര ഭവനില്‍ അപ്പു എന്ന രാഹുല്‍ (22), കണ്ണമ്മൂല കളിയില്‍ വീട്ടില്‍ നന്ദകുമാര്‍ (19) എന്നിവരെ പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ചാവടിമുക്കില്‍ വെച്ച് 10.30 ഓടെ ഇവർ പിടിയിലായത്. ക്രൈം എസ്.ഐ. സൈറസ് പോള്‍, എ.എസ്.ഐ കുമാരന്‍, പൊലീസുകാരായ രാജേഷ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തുറുവിക്കല്‍ പണയില്‍ വീട്ടില്‍ സുമിയുടേതാണെന്ന് തെളിഞ്ഞു. നന്ദകുമാര്‍ കഴക്കൂട്ടം സ്റ്റേഷന്‍ പരിധിയില്‍ രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ അമ്പത് ദിവസം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയിട്ട് ഏതാനും ദിവസങ്ങളായതേയുള്ളെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments