HomeNewsയുവതി പ്രതിശ്രുത വരനെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിൽ വച്ച് വിവാഹം ചെയ്തു ! -വീഡിയോ

യുവതി പ്രതിശ്രുത വരനെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിൽ വച്ച് വിവാഹം ചെയ്തു ! -വീഡിയോ

ബാക്കോക്ക്: വിവാഹം കഴിക്കുക എന്നത് സാധാരണ സംഭവം തന്നെ. എന്നാൽ ഇത് വ്യത്യസ്തമായ ഒരു കല്യാണമാണ്. തായ്‌ലൻഡിലെ ചച്ചോങ്ങ്സാവോ പ്രവിശ്യയിയിൽ നാൻ തിപ്ഫറാട്ട് എന്ന പെൺകുട്ടി കഴിച്ച വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം.

സംഭവം ഇങ്ങനെ: നാൻ തിപ്ഫറാട്ട് വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നയാളാണ് ഫിയറ്റ്. എന്നാൽ, വിവാഹത്തിന്റെ തലേ ദിവസമാണ് പെട്ടെന്ന് ഹൃദയാഘാതം മൂലം ഫിയറ്റ് മരണപ്പെടുന്നത്. എന്നാൽ, തന്റെ പ്രിയപ്പെട്ടവൻ അങ്ങിനെ അങ്ങ് പോകാൻ നാനിന്റെ സ്നേഹം സമ്മതിച്ചില്ല. ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രതിശ്രുത വരൻ ഫിയറ്റിനെ, അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിൽ വച്ച് നാൻ വിവാഹം കഴിച്ചു. വിവാഹചടങ്ങുകളുടെ ചിത്രങ്ങൾ നാൻ തന്റെ സാമൂഹിക മാദ്ധ്യമ സൈറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ പ്രിയപ്പെട്ടവനെ വിവാഹം കഴിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമായി എന്ന് നാൻ പേജിൽ എഴുതി. ഫിയറ്റിന്റെ പെട്ടെന്നുള്ള മരണം കുടുംബാംഗങ്ങൾക്കും മറ്റും വലിയ ആഘാതമായിരുന്നു. അതുവരെയും രോഗത്തിന്റെ ഒരു ലക്ഷണങ്ങളും ഫിയറ്റ് കാണിച്ചിട്ടില്ല. തായ്ലന്റിലെ ഫാനംസാർഖം ജില്ലയിൽ നടന്ന വിവാഹത്തിന് പക്ഷേ നിയമപരമായ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.

ആ വിവാഹത്തിന്റെ വീഡിയോ  ഒന്നു കാണാം

https://youtu.be/M5auPOmings

 

ബാബാ രാംദേവും ശിൽപാ ഷെട്ടിയും ഒരുമിച്ച് എന്താണീ ചെയ്യുന്നത്?

നബിയില്‍ വിശ്വാസം ഇല്ല എന്ന് അബദ്ധത്തിൽ പറഞ്ഞു പോയ ഈ കുട്ടിക്ക് എന്തു സംഭവിച്ചു? -വീഡിയോ

വീട്ടു ജോലിക്കായി ഗൾഫിലെത്തി; ഈ ആദിവാസി സ്ത്രീ അനുഭവിച്ച പീഡനങ്ങൾ ഒരാൾക്കും വരാതിരിക്കട്ടെ !

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments