HomeAround KeralaThiruvananthapuramസപ്ലൈക്കോ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തായി: സസ്‌പെൻഷൻ

സപ്ലൈക്കോ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തായി: സസ്‌പെൻഷൻ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് സപ്ലൈകോ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചട്ടം ലംഘിച്ച് തുവരപ്പരിപ്പ് ഇറക്കുമതി ചെയ്ത കരാറുകാരനെ രക്ഷിക്കാന്‍ വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്. ഗുണനിലവാര പരിശോധന വിഭാഗം മാനേജര്‍ രവികുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്‍കി. സപ്ലൈകോ ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തായത്. കോഴിക്കോടുള്ള ഗ്ലോബല്‍ ട്രേഡിംഗ് ഏജന്‍സി ഉടമ മഹേന്ദ്രനില്‍ നിന്ന് രവികുമാര്‍ മൂന്നു ലക്ഷം രൂപ വാങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. മഹേന്ദ്രന്‍ തന്നെയാണ് വീഡിയോ പുറത്തു വിട്ടത്.

 
തുവരപ്പരിപ്പ് ഇറക്കുമതിയില്‍ ക്രമക്കേടു നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നപ്പോള്‍ രവികുമാറിനെ പരിശോധനാ വിഭാഗം മാനേജര്‍ സ്ഥാനത്തു നിന്നും എറണകുളം റീജിയണല്‍ മാനേജര്‍ സ്ഥാനത്തേക്ക് തരംതാഴ്ത്തിയിരുന്നു. ഗ്ലോബല്‍ ട്രേഡിംഗ് ഏജന്‍സിക്കെതിരെയും നടപടി എടുത്തു. രണ്ടരക്കോടിയോളം രൂപയുടെ തുവരപ്പരിപ്പ് ടെന്‍ഡര്‍ ഇല്ലാതെ ഇടപാടുകാരനില്‍ നിന്നും സപ്‌ളൈകോ വാങ്ങിയതിനെ കുറിച്ചായിരുന്നു അന്വേഷണം നടന്നത്. ക്രമക്കേട് പുറത്തായതോടെ കരാറുകാരന്റെ ഒന്നേകാല്‍ കോടി രൂപ സപ്ലൈക്കോ പിടിച്ചുവച്ചു. ഈ വിലക്ക് നീങ്ങിക്കിട്ടാനാണ് രവികുമാറിന് മഹേന്ദ്രന്‍ കൈക്കൂലി നല്‍കിയത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും കാര്യം നടക്കാത്തതിനെ തുടര്‍ന്നാണ് മഹേന്ദ്രന്‍ തന്നെ വീഡിയോ പുറത്തു വിട്ടത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments