HomeAround Keralaസ്ക്രാച്ച് കാർഡ് വഴി പുതിയ ഓൺലൈൻ തട്ടിപ്പ്: കണ്ണൂർ സ്വദേശിക്ക് പണം നഷ്ടമായി: ശ്രദ്ധിക്കുക

സ്ക്രാച്ച് കാർഡ് വഴി പുതിയ ഓൺലൈൻ തട്ടിപ്പ്: കണ്ണൂർ സ്വദേശിക്ക് പണം നഷ്ടമായി: ശ്രദ്ധിക്കുക

സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് അക്കൗണ്ടിലെ പണം. കാസർകോട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥനും കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയുമായ ലിമ്‌നിത്ത് മോഹനാണ് പണം നഷ്ടപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് ലിമ്‌നിത്ത് ഉപയോഗിക്കുന്ന ഓൺലൈൻ പണമിടപാട് ആപ്പ് വഴി ’നിങ്ങൾ ഒരു സ്‌ക്രാച്ച് കാർഡിന് അർഹനായിരിക്കുന്നു’ എന്ന സന്ദേശം ലഭിച്ചത്. ഇത് തുറന്ന് ‘സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ 4993 രൂപ സമ്മാനം ലഭിച്ചതായും ഫോണിൽ കാണിച്ചു. സംശയം തോന്നി ഇടപാട് അവസാനിപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും മറ്റൊരു ലിങ്കിലേക്ക് പോവുകയും അക്കൗണ്ടിൽനിന്ന്‌ 4993 രൂപ നഷ്ടപ്പെട്ടതായി ആപ്പിൽ സന്ദേശമെത്തുകയും ചെയ്തു. അക്കൗണ്ടിൽനിന്ന്‌ പണം നഷ്ടപ്പെട്ട ഉടൻ സൈബർ സെല്ലിലും എടക്കാട് പോലീസ് സ്റ്റേഷനിലും പരാതി നല്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments