HomeAround Keralaസ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട തർക്കം; തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച് മക്കള്‍; ഗുരുതരാവസ്ഥയിൽ അമ്മ

സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട തർക്കം; തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച് മക്കള്‍; ഗുരുതരാവസ്ഥയിൽ അമ്മ

സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച് മക്കള്‍. കണ്ണൂര്‍ മാതാമംഗലത്താണ് സംഭവം. മര്‍ദനത്തില്‍ അമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും ഉള്‍പ്പെടെ പരിക്കേറ്റു. മരിച്ച മകളുടെ സ്വത്ത് മറ്റു മക്കള്‍ക്ക് വീതിച്ച്‌ നല്‍കണം എന്നാവശ്യപ്പെട്ടാണ് നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മർദ്ദിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന മക്കളാണ് സംഭവം റെക്കോര്‍ഡ് ചെയ്തത്. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചിരുന്നു. മരിച്ച ഓമനയുടെ സ്വത്ത് മറ്റു മക്കള്‍ക്ക് വീതിച്ചു നല്‍കണമെന്നാണ് ആവശ്യം. സംഭവത്തില്‍ നാല് മക്കള്‍ക്കെതിരെ കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments