സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവം: യുവാവിനെതിരെ പരാതിയുമായി പെൺകുട്ടി രംഗത്ത്

155

സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ നാഷിദ് അലിക്കെതിരെ പരാതിയുമായി പെൺകുട്ടി രംഗത്തെത്തി. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നാഷിദ് അലി ഭീഷണിപ്പെടുത്തിയെന്നും നിരന്തരമായി ശല്യം ചെയ്തിരുന്നുമെന്നാണ് പെൺകുട്ടിയുടെ ആരോപണം. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ പെൺകുട്ടിയുടെ ആരോപണമെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.