HomeNewsShortസു​ഡാ​നി​ല്‍ ജ​നാ​ധി​പ​ത്യ പ്രക്ഷോഭം തുടരുന്നു ; വെ​ടി​വ​യ്പില്‍ 35 മരണം

സു​ഡാ​നി​ല്‍ ജ​നാ​ധി​പ​ത്യ പ്രക്ഷോഭം തുടരുന്നു ; വെ​ടി​വ​യ്പില്‍ 35 മരണം

സു​ഡാ​നി​ല്‍ ഏറെ നാളായുള്ള ജ​നാ​ധി​പ​ത്യ പ്രക്ഷോഭം തുടരുകയാണ് .സു​ഡാ​ന്റെ ത​ല​സ്ഥാ​ന​മാ​യ ഖാ​ര്‍​ത്തു​മി​ല്‍ സൈ​നി​ക ആ​സ്ഥാ​ന​ത്തി​നു സ​മീ​പം കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി​യ ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ക​ര്‍​ക്കു നേ​രെ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 35 ആ​യി ഉയര്‍ന്നു. മ​ര​ണ​സം​ഖ്യ ഇനിയും ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ​രു​ക്കേ​റ്റ 116 പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

വെ​ടി​വ​യ്പി​ലൂടെ നടത്തിയത് കൂ​ട്ട​ക്കൊ​ല​യാ​ണെ​ന്ന് സു​ഡാ​നീ​സ് പ്രൊ​ഫ​ഷ​ണ​ല്‍​സ് അ​സോ​സി​യേ​ഷ​ന്‍ (എ​സ്പി​എ) പ്ര​തി​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ഒ​മ​ര്‍ ഹ​സ​ന്‍ അ​ല്‍ ബ​ഷീ​ര്‍ പു​റ​ത്താ​ക്ക​പ്പെ​ട്ട​ശേ​ഷം അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത സൈ​നി​ക കൗ​ണ്‍​സി​ല്‍ സി​വി​ലി​യ​ന്‍ സ​ര്‍​ക്കാ​രി​നു ഭ​ര​ണം കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ര​ക്കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments