സ്ത്രീശബ്ദത്തില്‍ അശ്ലീല ഓഡിയോ പ്രചരിപ്പിക്കും; നിരവധി അക്കൗണ്ടുകൾ; പോലീസ് പിടിയിലായ യുവാവിന്റേത് വ്യത്യസ്ത രോഗം !

37

സ്ത്രീകളുടെ പേരിൽ സമൂഹ മാധ്യമത്തിൽ അക്കൗണ്ട് എടുത്ത ശേഷം സ്ത്രീശബ്ദത്തില്‍ അശ്ലീല ഓഡിയോ ക്ലിപ്പുകള്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. സൗദി അറേബ്യയിലെ ജിസാനിലായിരുന്നു സുരക്ഷാ വകുപ്പുകളുടെ നടപടി. സ്‍നാപ്പ് ചാറ്റിലൂടെയാണ് ഓഡിയോ ക്ലിപ്പുകള്‍ ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. ഒരു സ്ത്രീയുടെ പേരിലാണ് ഇയാള്‍ സ്നാപ് ചാറ്റ് അക്കൗണ്ടും സൃഷ്ടിച്ചിരുന്നത്. ജിസാനിലെ ചില പ്രദേശങ്ങളുടെ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഓഡിയോ ക്ലിപ്പ് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ചിലര്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിഎന്നാണ് അറിയുന്നത്. ഇതുപയോഗിച്ച് ഇയാൾ മറ്റുവല്ല കുറ്റകൃത്യങ്ങളും ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.