HomeAround KeralaIdukkiഇനി ഷോക്ക് പേടിക്കേണ്ട: വൈദ്യുതാഘാതത്തെ തോൽപ്പിച്ച് ഇടുക്കിക്കാരന്റെ കണ്ടുപിടുത്തം വൈറലാകുന്നു

ഇനി ഷോക്ക് പേടിക്കേണ്ട: വൈദ്യുതാഘാതത്തെ തോൽപ്പിച്ച് ഇടുക്കിക്കാരന്റെ കണ്ടുപിടുത്തം വൈറലാകുന്നു

തടുക്കാൻ കഴിയാത്ത ഒന്നായാണ് വൈദ്യുതാഘാതത്തെ കരുതുന്നത്. ആർക്കും തോൽപ്പിക്കാനാകാത്ത ശക്തി. നേരിട്ടാൽ മരണം ഉറപ്പുള്ള ഊർജ്‌ജം. ഈ മഹാ ശക്തിയെ തന്റെ വരുതിയിൽ ആക്കിയിരിക്കുകയാണ് ഇടുക്കി തൂക്കുപാലം സ്വദേശി പ്രഭാകരൻ. വീട്ടിലെത്തുന്ന കറണ്ടിനെ പ്രത്യേക എർത്തിങ് സംവിധാനം ഉപയോഗിച്ച് ഷോക്ക് അടിക്കാത്ത വിധത്തിൽ ആക്കി മാറ്റിയെടുക്കുന്ന ഒരു അപൂർവ കണ്ടുപിടുത്തമാണ് ഇത്.

പട്ടാളത്തിൽ നിന്നും വിരമിച്ചെത്തിയ പ്രഭാകരൻ ചെറുകിട ഇലക്ട്രിക്ക് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു യൂണിറ്റ് വീടിനോട് ചേർന്ന് തുടങ്ങി. പിന്നീട് സ്റ്റെബിലൈസറുകൾ വരെയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു സ്ഥാപനമായി അത് വളർന്നു. അപ്പോഴാണ് ഇലക്ട്രിക് ഷോക്ക് എന്ന വില്ലൻ കടന്നു വരുന്നത്. ഇദ്ദേഹം കണ്ടു പിടിച്ച സാങ്കേതിക വിദ്യ പ്രയോഗിച്ചാൽ ആർക്കും ഷോക്ക് ഏൽക്കില്ല. ശാസ്ത്ര ലോകത്തെ അമ്പരപ്പിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയ പ്രഭാകരൻ ഒരു വിമുക്ത ഭടനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments