HomeWorld NewsGulfപൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ പര്‍ദ്ദ നിര്‍ബന്ധമില്ല; നിയന്ത്രണത്തില്‍ ഇളവു വരുത്തി സൗദി

പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ പര്‍ദ്ദ നിര്‍ബന്ധമില്ല; നിയന്ത്രണത്തില്‍ ഇളവു വരുത്തി സൗദി

സ്ത്രീകള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവു വരുത്തി സൗദി ഭരണകൂടം. ഇനി മുതല്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഉണ്ടാകില്ലെന്ന് മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ അംഗമായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്ലഖ് വ്യക്തമാക്കി. പര്‍ദ്ദ ധരിക്കണമെന്ന് ഞങ്ങള്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും 90 ശതമാനം മുസ്ലിം സ്ത്രീകളും പര്‍ദ്ദ ധരിക്കുന്നില്ലെന്നും ഷെയ്ഖ് അബ്ദുള്ള അല്‍ മുത്ലഖ് പറഞ്ഞു.

നിലവില്‍ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ പര്‍ദ്ദ ധരിക്കണം. ആ നിയമത്തിനാണ് ഇളവ് വന്നിരിക്കുന്നത്. എന്നാല്‍ പണ്ഡിതന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. സൗദി സമൂഹത്തെ ആധുനികവല്‍ക്കരിക്കാനും സ്ത്രീകള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവു നല്‍കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ തീരിമാനം. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്തതിനു പിന്നാലെയാണ് സൗദി ഭരണകൂടം പുതിയ നിലപാടുമായി വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments