HomeAround Keralaമദ്യപാനത്തിനിടെ ഭാര്യയും ഭർത്താവും തമ്മിൽ അടിപിടി; ദേഷ്യം തീർക്കാൻ ഒന്നരവയസ്സുള്ള കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് ഭർത്താവ്...

മദ്യപാനത്തിനിടെ ഭാര്യയും ഭർത്താവും തമ്മിൽ അടിപിടി; ദേഷ്യം തീർക്കാൻ ഒന്നരവയസ്സുള്ള കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് ഭർത്താവ് !

മദ്യപാനത്തിനിടെ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിനൊടുവിൽ ദേഷ്യം തീർക്കാനായി ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിന് പുറത്തേക്കെറിഞ്ഞ് ഭർത്താവ്. കൊല്ലം ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് പരസ്പരം വഴക്കിട്ട് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്. ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിച്ച മുരുമകനും മാരിയമ്മയും പിന്നാലെ വാക്കുതർക്കത്തിലേർപ്പെട്ടു. ഈ സമയത്ത് അടുത്തേക്ക് വന്ന ഒന്നര വയസ്സുള്ള മകളെ മുരുകൻ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ, കുഞ്ഞിന്റെ മാതാപിതാക്കളായ മുരുകൻ (35), അമ്മ മാരിയമ്മ (23) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments