HomeAround KeralaErnakulamകാക്കനാട്ടെ എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ചവരിൽ ഒരാൾ മറ്റെയാളെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം കേട്ടാൽ ഞെട്ടും...

കാക്കനാട്ടെ എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ചവരിൽ ഒരാൾ മറ്റെയാളെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം കേട്ടാൽ ഞെട്ടും !

കാക്കനാട്: കൊച്ചി കാക്കനാട്ടെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം നടത്തിയ രണ്ടംഗസംഘത്തിലെ ബംഗാളിയെ പങ്കാളി കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍(35) ആണു കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സഹന്‍പൂര്‍ സ്വദേശി മുഹമ്മദ് മുര്‍സ്‌ലിന്‍ അന്‍സാരി(32) പിടിയിലായി. എ.ടി.എം. കവര്‍ച്ചയുമായി ബന്ധപ്പെട്ടു പിടിയിലായ അന്‍സാരിയെ ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവിവരം അറിയുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം ഉണ്ടായത്. എ.ടി.എമ്മില്‍ മുഖം മറച്ചെത്തി ക്യാമറയില്‍ പെയിന്റ് സ്പ്രേ ചെയ്തായിരുന്നു കവര്‍ച്ചാശ്രമം. ക്യാമറയില്‍ പെയിന്റ് സ്പ്രേ ചെയതതോടെ അത് പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് എ.ടി.എമ്മിന്റെ മുന്‍വശമുള്ള ക്യാബിന്റെ പൂട്ട് ബ്ലേഡ്കൊണ്ട് അറുത്തുമാറ്റി പണം കവരാനായിരുന്നു ശ്രമം. ഇതു വിജയിക്കാതെ വന്നതോടെ പിന്തിരിഞ്ഞു. ഇതെല്ലാം എ.ടി.എമ്മിന്റെ മുന്‍വശം സ്ഥാപിച്ച മറ്റൊരു ക്യാമറ പകര്‍ത്തി. പക്ഷേ ഇവ ആളെ തിരിച്ചറിയാന്‍ പാകത്തിലുള്ളതല്ലായിരുന്നു. വ്യക്തത കുറഞ്ഞ ദൃശ്യങ്ങള്‍ െസെബര്‍ സെല്ലിന്റെ സഹായത്തോടെ മികവ് വരുത്തിയശേഷമാണ് പ്രസിദ്ധീകരണത്തിന് നല്‍കിയത്.

 

 

പരസ്പരം ഒറ്റുകൊടുക്കുമെന്ന ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണു പോലീസ് നിഗമനം. കാക്കനാട് കുന്നുംപുറം- സിവില്‍ ലെയ്ന്‍ റോഡിലെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലെ ഒന്നാംനിലയിലെ ആദ്യമുറിയിലെ കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ഇമ്രാന്റെ മൃതദേഹം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. വയര്‍ കീറിയ നിലയിലായിരുന്നു. കുടല്‍മാല പുറത്തുവന്നു വീര്‍ത്തിരുന്നു. തലയും കാലും രണ്ടു ചാക്കു കൊണ്ടു മറച്ച് മൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ചോദ്യംചെയ്യലില്‍ അന്‍സാരി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കവര്‍ച്ചാ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്ന് ഇരുവരും വഴക്കിട്ടിരുന്നു. തിരുവനന്തപുരത്തെ എ.ടി.എം കവര്‍ച്ച കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതും പ്രതികള്‍ക്ക് ഭയപ്പാടുണ്ടാക്കി. വാഴക്കാലയിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെയും ഓലിമുഗളിലെ യൂണിയന്‍ ബാങ്കിന്റെയും എ.ടി.എം കവര്‍ച്ച ചെയ്ത സംഭവത്തില്‍ പരസ്പരം ഒറ്റികൊടുക്കുമോയെന്ന ആശങ്കയിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്‍സാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ കൊലപാതകം നടന്ന മുറി കമ്മിഷണര്‍ എം.പി. ദിനേശ്, ഡി.സി.പി. ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ എന്നിവര്‍ സന്ദര്‍ശിച്ചു.

രവിയെ ഇത്ര ക്രൂരമായി കൊല്ലാൻമാത്രം മണികണ്ഠനെ പ്രേരിപ്പിച്ചതെന്ത്? കിളിമാനൂർ കൊലപാതകം മനുഷ്യ മന:സാക്ഷി മരവിപ്പിക്കുന്നത്……

ഹോസ്പിറ്റൽ കിടക്കയിൽ മദർ തെരേസയെയും പിശാച് ആക്രമിച്ചിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments