മകന്റെ വിവാഹത്തിന് അടിച്ചു പൂസായി എത്തിയ അച്ഛന് ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി; ഈ വധുവിനെ സമ്മതിക്കണം…….

102

സ്വന്തം മകന്റെ വിവാഹത്തിന് അടിച്ചു പൂസായി പിതാവ് വേദിയിലെത്തിയത് ഒടുവിൽ അടിയിൽ കലാശിച്ചു. തുടര്‍ന്നുണ്ടായ കലഹത്തില്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. പിന്നീട് സംഭവം ഗ്രാമ കമ്മിറ്റിയില്‍ വെയ്ക്കുകയും ചെയ്തു. ഇവിടെ വെച്ച്‌ വിവാഹ ഒരുക്കങ്ങള്‍ക്കായി ചെലവായ മുഴുവന്‍ തുകയും വരന്റെ കുടുംബം നല്‍കണമെന്ന് കുശ്ബുവിന്റെ വീട്ടുകാര്‍ അറിയിച്ചു. എന്നാല്‍ മദ്യലഹരിയില്‍ ആയിരുന്ന സുരേഷ് ശ്രീവാസ്തവ വധുവിന്റെ വീട്ടുകാരോട് മോശമായ വാക്കുകള്‍ പറയുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് ബറേലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ വിനീത് സിങ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബിന്നാവ ഗ്രാമത്തിലാണ് സംഭവം.

ുവിനാഷിന്റെ പിതാവ് സുരേഷ് ശ്രീവാസ്തവയാണ് മദ്യപിച്ച്‌ ലക്കില്ലാതെ വിവാഹ വേദിയില്‍ എത്തിയത്. വിജയ് കുമാര്‍ ശ്രീവാസ്തവയുടെ മകളായ കുശ്ബുവാണ് അവിനാഷ് എന്ന യുവാവുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയത്. മദ്യപിച്ചെത്തിയ സുരേഷ് വിവാഹ ഒരുക്കങ്ങള്‍ ശരിയായ രീതിയില്‍ നടത്തിയില്ലെന്ന് ആരോപിച്ച്‌ വധുവിന്റെ കുടുംബത്തോട് തര്‍ക്കിക്കുകയായിരുന്നു. ഇതോടെ പിതാവിനെ അനുകൂലിച്ച്‌ അവിനാഷും രംഗത്തെത്തി. തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവിലാണ് കുശ്ബു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് കുശ്ബു വിവാഹത്തില്‍ നിന്നും പിന്മാറിയത്.