HomeAround Keralaക്വാറന്റീനിൽ വീട്ടിൽ ഒറ്റക്കായതോടെ ചാരായം വാറ്റ് തുടങ്ങി : പോലീസ് വന്നപ്പോൾ കണ്ടകാഴ്ച ! നിലമ്പൂരിൽ...

ക്വാറന്റീനിൽ വീട്ടിൽ ഒറ്റക്കായതോടെ ചാരായം വാറ്റ് തുടങ്ങി : പോലീസ് വന്നപ്പോൾ കണ്ടകാഴ്ച ! നിലമ്പൂരിൽ ഇന്നലെ നടന്നത്…..

വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ കോവിഡ് പോസിറ്റീവ് ആയ രോഗി എക്സൈസ് പിടിയില്‍. ഇന്നലെ നിലമ്ബൂരിലാണ് സംഭവം. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടില്‍ പറങ്ങോടന്‍ മകന്‍ കൃഷ്ണന്‍ (55) ആണ് എക്സൈസ് – പോലീസ് സംയുക്ത റെയിഡില്‍ പിടിയിലായത്. ആര്‍.ടി.പി.സി.ആര്‍ പരിശോധന കഴിഞ്ഞ് ഫലം വരുന്നതും കാത്ത് ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് ചാരായം വാറ്റ് നടത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. കസ്റ്റഡിയില്‍ എടുത്ത പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസ് എടുക്കുകയായിരുന്നു. 170 ലിറ്റര്‍ വാഷ്, പ്ലാസ്റ്റിക് ബാരലുകള്‍ , ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങള്‍ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പ്രതിയിൽനിന്നും പിടിച്ചെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments