HomeAround Keralaസൂക്ഷിക്കുക; കേരളത്തിൽ രാത്രികളിൽ ഹൈവേ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം; പിടിയിലായ ആൾ പറഞ്ഞ തട്ടിപ്പിന്റെ...

സൂക്ഷിക്കുക; കേരളത്തിൽ രാത്രികളിൽ ഹൈവേ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം; പിടിയിലായ ആൾ പറഞ്ഞ തട്ടിപ്പിന്റെ രീതി ഇങ്ങനെ:

കേരളത്തിൽ ഹൈവേ കേന്ദ്രീകരിച്ച്‌ വാഹനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തിരുവനന്തപുരം മംഗലപുരം സ്വദേശി ബിനുവാണ് പ്രത്യേക അന്വേഷണ സംഘത്തിന്രെ പിടിയിലായത്. രാത്രി കാലങ്ങളില്‍ ഹൈവേയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നാണ് പ്രതി പണം തട്ടിയിരുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാനെത്തുന്ന ലോറികളില്‍ നിന്നാണ് ഇയാള്‍ സ്ഥിരമായി മോഷണം നടത്തിയിരുന്നത്. ഹൈവേയില്‍ വാഹനം ഒതുക്കിയിട്ട് ഡ്രൈവര്‍മാര്‍ ഉറങ്ങുമ്ബോള്‍ പിക്കപ്പ് വാനില്‍ പിന്തുടര്‍ന്നെത്തിയാണ് മോഷണം.

പരാതികള്‍ തുടര്‍ച്ചയായി വന്നതോടെ ചാലക്കുടി ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്. കഴി‍ഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തമിഴ്നാട് സ്വദേശിയായ സൂര്യ പ്രകാശിന്റെ വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപ ഇയാള്‍ കവര്‍ന്നിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഒരാള്‍ വാഹനത്തിനടുത്ത് വരുന്നതും പരിസരം നിരീക്ഷിച്ച ശേഷം വാഹനത്തില്‍ നിന്നും ഒരു പൊതിയെടുത്ത് പിക്കപ്പ് വാനില്‍ കയറിപ്പോകുന്നതും വ്യക്തമായിരുന്നു. ഇത് ബിനുവാണെന്ന് സ്ഥിരീകരിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അറസ്റ്റ് ചെയ്ത് ചാലക്കുടിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments