HomeAround KeralaAlappuzhaപരസ്യമദ്യപാനം ചോദ്യംചെയ്തു; അംഗപരിമിതന്റെ ലോട്ടറിക്കടയിൽ സാമൂഹ്യ വിരുദ്ധർ കരിഓയിൽ ഒഴിച്ചു

പരസ്യമദ്യപാനം ചോദ്യംചെയ്തു; അംഗപരിമിതന്റെ ലോട്ടറിക്കടയിൽ സാമൂഹ്യ വിരുദ്ധർ കരിഓയിൽ ഒഴിച്ചു

ചേര്‍ത്തല: കടയ്ക്കു സമീപം നടന്ന പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് വികലാംഗന്റെ ലോട്ടറിക്കടയില്‍ കരിഓയില്‍ ഒഴിച്ചതായി പരാതി. ചേര്‍ത്തല ടൗണ്‍ സ്കൂളിന് തെക്കുവശത്തു പ്രവര്‍ത്തിക്കുന്ന സേതുകുമാറിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറിക്കടയിലാണ് കഴിഞ്ഞദിവസം രാത്രി കരിഓയില്‍ ഒഴിച്ചത്. കടയില്‍ സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകള്‍ ഉപയോഗ ശൂന്യമായതായും സേതുകുമാര്‍ ചേര്‍ത്തല പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവം സംബന്ധിച്ച് ചേര്‍ത്തല പോലീസ് കേസെടുത്തു.

 
ഏതാനും ദിവസം മുന്‍പ് കടയ്ക്കു സമീപം രണ്ടു പേര്‍ മദ്യപിച്ചതിനെ സേതുകുമാര്‍ ചോദ്യം ചെയ്തിരുന്നു. അല്‍പ്പസമയത്തിന് ശേഷം ഇവരെ ഇവിടെ നിന്നും പോലീസ് പിടികൂടി. ജാമ്യത്തിലിറങ്ങിയ ഇവര്‍ ലോട്ടറികടയിലുള്ള സേതുകുമാറിന്റെ ഭാര്യ നോജയെ അസഭ്യവാക്കുകള്‍ പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments