HomeAround Keralaപോലീസ് ഓഫീസർ സൗമ്യ കൊലക്കേസിൽ പ്രതി അജാസിന്‍റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്: ഇതായിരുന്നു ഉദ്ദേശം

പോലീസ് ഓഫീസർ സൗമ്യ കൊലക്കേസിൽ പ്രതി അജാസിന്‍റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്: ഇതായിരുന്നു ഉദ്ദേശം

പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി. നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്.

തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് പറഞ്ഞു.വിവാഹാഭ്യർത്ഥ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments